--- പരസ്യം ---

ഇനി മുഖത്തൊരു ചുളിവു പോലും വരില്ല;  ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കഴിക്കൂ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍

By admin

Published on:

Follow Us
--- പരസ്യം ---

ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു വസ്തുവാണ് ഹൈലൂറോണിക് ആസിഡ.് ടിഷ്യൂ കോശങ്ങള്‍ക്കുള്ളില്‍ വെള്ളം കെട്ടി നിര്‍ത്തുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. നിങ്ങളുടെ ചര്‍മത്തിന്റെ ഘടന നല്‍കുന്ന പ്രധാനഘടകമാണ് എച്ച്എ. ആന്റിഏജിങ്, മോയിസ്ചറൈസിങ്, ചുളിവുകള്‍, ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കല്‍ ഒക്കെയാണ് എച്ച്എ നല്‍കുന്നത്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

സോയ ഉല്‍പന്നങ്ങളായ സോയാ മില്‍ക,് സോയാ ബീന്‍സ് തുടങ്ങിയ സോയ ഉല്‍പ്പന്നങ്ങള്‍ ഹൈലൂറോണിക് ആസിഡിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. 

 മഗ്നീഷ്യവും മറ്റു ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ചീരയും ഹൈലറൂണിക് ആസിഡിന്റെ ഉല്‍പാദനത്തിന് സഹായിക്കും. ഇത് പതിവായി കഴിക്കുന്നത് നല്ലതാണ്. ഇവയുടെ ആരോഗ്യഗുണങ്ങള്‍ ശരീരത്തെ പോഷിപ്പിക്കുകയും ആരോഗ്യത്തിനു ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും നാരുകളും ചീരയില്‍ ഉണ്ട്. 

സിട്രിക് ആസിഡ് അടങ്ങിയ ഓറഞ്ച് വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഓറഞ്ച് കഴിക്കുന്നത് ഹൈലറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാനും കൊളാജന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. 

മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതും ഹൈലേൂറോണിക് ആസിഡിനെ സംരക്ഷിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റാണ്. ഇത് ഹൃദയത്തെ കാക്കുന്ന ഭക്ഷണവുമാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമായ പോഷകങ്ങള്‍ ഇവയിലുണ്ട്. മാത്രമല്ല ഇവയ്ക്ക് പലരോഗങ്ങളെയും ചെറുക്കാനുള്ള കഴിവുമുണ്ട്.


ആരോഗ്യകരമായ കൊഴുപ്പ് മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ്. 

ബദാം, വാള്‍നട്‌സ്, ഫ്‌ലാക്‌സ് സീഡ,് ചിയാ സീഡ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയ നട്‌സും സീഡ്‌സും ഹൈലുറോണിക് ആസിഡിന് വളരെ നല്ലതാണ്. 

--- പരസ്യം ---

Leave a Comment