പാലിയേറ്റീവ് കെയർ ദിനത്തിൽ പ്രിയതമയുടെ ഓർമ്മക്കായി കൈൻഡിന് ഹോം കെയർ വാഹനം നൽകി ഇ.എം വത്സൻ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :അകാലത്തിൽ പൊലിഞ്ഞ പ്രിയതമ ബിന്ദുവിൻ്റെ ഓർമ്മക്കായി പാലിയേറ്റീവ് കെയർ ദിനത്തിൽ കീഴരിയൂരിലെ സാന്ത്വന പ്രവർത്തനത്തിന്റെ മിടിപ്പായി മാറിയ കൈൻഡ് പാലിയേറ്റീവ് കെയറിന് ഹോം കെയർ വാഹനം നൽകി ജയശ്രീ ഓയിൽ മിൽ ഉടമ ഇ.എം വൽസൻ.

പതിനഞ്ച് വർഷം ബിന്ദു കാൻസർ രോഗ ബാധിതയായി കിടപ്പിലായപ്പോൾ കൃത്യമായ പരിചരണം നൽകി അവസാന ശ്വാസം വരെ കൂടെ നിന്ന വൽസൻ അവരുടെ രണ്ടാം ഓർമ്മദിനത്തിലാണ് കൈൻഡിന് കൈത്താങ്ങായത്.വീട്ടിൽ ഒരു വളണ്ടിയർ എന്ന കൈൻഡിൻ്റെ സ്വപ്നത്തിൻ്റെ പ്രതിരൂപമായി മാറുകയായിരുന്നു അദ്ദേഹം.പരിചരണ രംഗത്തെ ഈ അനുഭവ സമ്പത്തായിരിക്കും കീഴരിയൂരിലെ കിടപ്പു രോഗികളെ ചേർത്തു പിടിക്കുന്ന കൈൻഡിന് ഒരു വാഹനം നൽകാൻ വൽസന് പ്രചോദനമായത്.കീഴരിയൂരിൻ്റെ സാന്ത്വന വഴികളിൽ ഒരു നാഡീമിടിപ്പായി വി.വി ബിന്ദുവിൻ്റെ അനശ്വര ഓർമ്മകളായി ഈ വാഹനം എന്നും കീഴരിയൂർ ജനതയുടെ മനസ്സിൽ ചലിച്ചു കൊണ്ടിരിക്കും.

ഇ എം വൽസന്റെ വീടായ ശൈലജ ഭവന്റെ മുറ്റത്ത് വെച്ച് നടന്ന സമർപ്പണ ചടങ്ങ്.ഡോ: സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഇ.എം പവിത്രൻ മാസ്റ്റർ അധ്യക്ഷനായി.കൈൻഡ് ചെയർമാൻ പ്രഭാകരകുറുപ്പ്, ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ എന്നിവർ ചേർന്ന് ഇ എം വത്സനിൽ നിന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ , മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ എം മനോജ്, ഗോപാലൻ കുറ്റ്യോ യത്തിൽ,കാട്ടുകണ്ടി കുഞ്ഞബ്ദുളള , ബിജേഷ്,റഫീക്ക് പറമ്പിൽ,ടി.കെ മനോജ് , സി.രാഘവൻ, സലാം തയ്യിൽ , ഇടത്തിൽ ശിവൻ , നൗഷാദ് സി.വി,യൂസഫ് വി.കെ , ശശി പാറോളി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഇ.എം വത്സനെ സഹപാഠി കൂട്ടായ്മ ആദരിച്ചു.ഇ.വിശ്വനാഥൻ സ്വാഗതവും കൈൻഡ് സെക്രട്ടറി അനീഷ് യു.കെ നന്ദിയും പറഞ്ഞു.

അകാലത്തിൽ വിട പറഞ്ഞ പ്രിയതമ ബിന്ദുവിന്റെ ഓർമ്മക്കായി ഇ.എം വൽസൻ കൈൻഡ് പാലിയേറ്റിവ് കെയറിന് ഹോം കെയർ വാഹനം കൈമാറുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!