സംതൃപ്ത പരിചരണം എല്ലാവരുടേയും അവകാശം എന്ന പ്രമേയവുമായി നടന്ന പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ റാലിയും അഭ്യുദയകാംക്ഷികളുടേയും ഒത്തുചേരൽ ‘ഒത്തൊരുമ’യും സംഘടിപ്പിച്ചു.

രാവിലെ കൈൻഡ് അങ്കണത്തിൽ കൈൻഡ് ചെയർമാൻ പ്രഭാകരക്കുറുപ്പ് പതാകയുയർത്തി പാലിയേറ്റീവ് ദിനാചരണത്തിന് സമാരംഭം കുറിച്ചു. വൈകീട്ട് കീഴരിയൂർ സെ ൻ്ററിൽ നിന്നാരംഭിച്ച സാന്ത്വന സന്ദേശ റാലി കൈൻഡ് പരിസരത്ത് സമാപിച്ചു

തുടർന്ന് നടന്ന ഒത്തൊരുമ സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെയാണ് വളണ്ടിയർമാർ പ്രവർത്തിക്കേണ്ടതെന്ന് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷനായി.കൈൻഡ് ഫൗണ്ടേഷൻ അംഗം അഷ്റഫ് എരോത്ത് പ്രതിജ്ഞക്ക് നേതൃത്വം നൽകി.

ഗഫൂർ തിക്കോടി പാലിയേറ്റീവ് കെയർ ദിന സന്ദേശം നൽകി.പ്രിയതമയുടെ ഓർമ്മക്കായി കൈൻഡിന് ഹോം കെയർ വാഹനം നൽകിയ ഇ.എം വൽസന് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി. കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം ഗോപാലൻ കുറ്റ്യോ യത്തിൽ,ഇടത്തിൽ ശിവൻ മാസ്റ്റർ, ശശി പാറോളി,യുസുഫ് വി. കെ,നൗഷാദ് സി.വി , എം.ജറീഷ്,ടി.എ സലാം,സന്തോഷ് നടുവത്തൂർ, രജിത കെ.വി,അർജുൻ ഇടത്തിൽ എന്നിവർ ആശംസകൾ നേർന്നു. കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്മാൻ സ്വാഗതവും സെക്രട്ടറി റിയാസ് പുതിയടത്ത് നന്ദിയും പറഞ്ഞു.

കൈൻഡ് നടത്തിയ സാന്ത്വന സന്ദേശ റാലി