കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിയോഗ്യമാക്കി പൊന്നുവിളയിച്ച് പോലീസിലെ കര്‍ഷകനായ ഒ .കെ സുരേഷ്‌

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂര്‍: ഒറോക്കുന്ന്‌ മലയില്‍ ആശ്രമം ഹൈസ്കുൂളിനടുത്ത്‌ കാട്‌ മൂടി കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്ന ഒരേക്കര്‍ പ്രദേശം കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിയോഗ്യമാക്കി കൃഷിചെയ്ത്‌ വിജയഗാഥ രചിച്ചിരിക്കുകയാണ്‌ പോലീസിലെ കര്‍ഷകനായ ഒ കെ സുരേഷ്‌.

വയനാടന്‍ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രതികൂല സാഹചര്യങ്ങളോടും കാട്ടു മൃഗങ്ങളോടും പട വെട്ടി വിജയം കൊയ്യാന്‍ സുരേഷിന്‌ കഴിഞ്ഞു. കുടുംബത്തിന്റെ മുഴുവന്‍ സമയ പിന്തുണയോട്‌ കൂടിയാണ്‌ സുരേഷിന്‌ ഈ വിജയം കൈവരിക്കാന്‍ കഴിഞ്ഞത്‌. സ്ഥലമുടമസ്ഥന്റെ അനുമതിയോടും പിന്തുണയോടും കൂടി ചെയ്ത സംയോജിത കൃഷിയില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്‌ ഉത്സവം നടത്തി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ കെ നിര്‍മ്മല, കൊയിലാണ്ടി പോലീസ്‌ ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, കീഴരിയൂര്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ എന്നിവര്‍ ചേര്‍ന്ന്‌ വിളവെടുപ്പ്‌ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സുനിത ബാബു, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍ എം സുനില്‍കുമാര്‍, വാര്‍ഡ്‌ മെമ്പര്‍മാരായ കെ സി രാജന്‍, അമല്‍ സരാഗ,വി മോളി, പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പ്രിയ വി, സിഡിഎസ്‌ ചെയര്‍പേഴ്‌സണ്‍ വിധുല, കെപി ഭാസ്കരന്‍, കെ എം സുരേഷ്‌ ബാബു, അഗ്രി ബിസി അഭിരാമി, പ്രമോദ്‌ വിയ്യൂര്‍, ഒകെ സതീഷ്‌, ശോഭ എന്‍ ടി, രമാദേവി , കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍, സിഡിഎസ്‌ മെമ്പര്‍മാര്‍, ആശ്രമം ഹൈസ്കൂള്‍ ഗെയ്ഡ്സ്‌ വിദ്യാര്‍ത്ഥികള്‍, നാട്ടുകാർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment

error: Content is protected !!