കീഴരിയൂർ : കാട്ടുപന്നി ശല്യം കീഴരിയൂരിൽ രൂക്ഷമാകുന്നു. മുമ്പെ കാട്ടു പന്നികൾ മലപ്രദേശങ്ങളിലെ പറമ്പുകളിൽ മാത്രമായിരുന്നു കണ്ടു വന്നത് എന്നാൽ ഇന്ന് ഇത് ഗ്രാമവീഥികളിൽ നിത്യകാഴ്ചയായി മാറുകയാണ് .

പറമ്പുകളിലെ അടുക്കളത്തോട്ടങ്ങളിലെ ചേമ്പ് ,ചേന , കൂവ പപ്പായ, വാഴ എന്നീ കൃഷികൾ ഒക്കെ തന്നെ വേരോടെ പിഴുത് തിന്ന് നശിപ്പിക്കുകയാണ്. ഇവയുടെ തൈകളെയും ഇവ തിന്ന് നശിപ്പിക്കുന്നു. കൂട്ടത്തോടെ പെറ്റ് പെരുകുന്ന ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യജീവനുകൾക്ക് ഭീഷണിയായി മാറിയേക്കാം. അടുത്ത ദിവസം പൂവ്വം മുറിച്ചതിൽ മനോജ് കുമാറിൻ്റെ (ഉണ്ണി) പറമ്പിലെ വാഴയും കവുങ്ങിൻ തൈകളും കുത്തി മറിച്ച് നശിപ്പിച്ചിരുന്നു.

തെങ്ങിൻ തൈകളെയും ഇവ വെറുതെ വിടുന്നില്ല. മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടു പന്നിശല്യം കീഴരിയൂരിൽ രൂക്ഷമായിരിക്കുകയാണ്. അതേപോലെ ഒരു ഭാഗത്ത് മുള്ളൻ പന്നിശല്യവുമുണ്ട്. ആയതിനാൽ അധികൃതർ നടപടികൾ കൈകൊള്ളെണമെന്ന് ജനങ്ങൾ പറയുന്നു.
റോഡിൽ സ്വൈര്യ വിഹാരം നടത്തുന്ന പന്നിക്കൂട്ടങ്ങളുടെ വിഡിയോ ‘നടുവത്തൂരിലെ ഓട്ടോ ഡ്രൈവർ ജിബോയ് പകർത്തിയതാണ്