നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയുർ:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച സി വി കുഞ്ഞാമു റോഡ് എന്ന നാമകരണം ചെയ്യപ്പെട്ട പുതിയോട്ടിൽ മുക്ക്- തെക്കുംമുറി മദ്രസ റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റ്യോയത്തിൽ ഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ശശി പാറോളി അധ്യക്ഷനായി.ചടങ്ങിൽ ടി എ സലാം, കുഞ്ഞബ്ദുള്ള തേറമ്പത്ത്, ഭാഗ്യനാഥ് തൈക്കണ്ടി, ടി. സയീദ്, ടി.ടി.കെ കുഞ്ഞിംമൊയ്തിവി.കെ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. സി.വി അബ്ദുൽ ഖാദർ സ്വാഗതവും തയ്യിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment

error: Content is protected !!