കീഴരിയൂർ : അരീക്കര പുളിയങ്ങാട്ട് മീത്തൽ പാറക്കി മീത്തൽ ഒറോക്കുന്നു കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ എ ടി. പി രാമക്യഷണൻ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല, അധക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഐ.സജീവൻ, അമൽസരാഗ, വാർഡ് മെമ്പർമാരായ എം സുരേഷ്, കെ സി രാജൻ, പി.കെ ബാബു കെ.പി ഭാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ മോളി പി സ്വാഗതവും പ്രദീപൻ ടി.കെ നന്ദിയും രേഖപ്പെടുത്തി