കീഴരിയൂർ:കൊല്ലം മേപ്പയ്യൂർ റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നു, അറ്റകുറ്റ പ്പണിക്ക് 2 കോടിക്ക് മേൽ പണം വകയിരുത്തിയിരുന്നു. ചുരുങ്ങിയ കാലത്തിൽ ചെയ്തു തീർക്കേണ്ട ജോലി കുറഞ്ഞ ജോലിക്കാരെ വെച്ച് ഇടവിട്ട് മാത്രമാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് മഴയാണ് ഇഴഞ്ഞു നീങ്ങുന്നതിന് കാരണം പറഞ്ഞിരുന്നു . അടുത്ത മഴക്കാലം സമാഗതമായിരിക്കുന്നു. പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് ഇരു ചക്ര വാഹനങ്ങളും നാട്ടുകാരും കടക്കാരും ബുദ്ധിമുട്ടുന്നതായി പരാതിയുണ്ട്. ചില കടക്കാർ പൊടിശല്യം കാരണം റോഡിലേക്ക് വെള്ളം പമ്പ് ചെയ്താണ് താൽക്കാലികാശ്വാസം കണ്ടെത്തുന്നത്. നന്നാക്കിയ ഭാഗങ്ങൾ ടാർ ചെയ്യുന്നതിന് മുമ്പേ പല ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങിയത് പൊടി ശല്യ രൂക്ഷതയേറ്റുന്നു. റോഡിനരികിലുള്ള വീടുകളിൽ പൊടി നിറയുന്നതായി വീട്ടുകാരും നാട്ടുകാരും പരാതി പറയുന്നു. റോഡ് പണി വേഗത്തിലാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
