ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റ്; 241 ഒഴിവുകള്‍

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകള്‍. 

Advt No: F.6/2025-SC (RC)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

അംഗീകൃത സര്‍വകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 250 രൂപ. ജനറല്‍, ഒബിസി, വിഭാഗക്കാര്‍ക്ക് 1000 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click  

വിജ്ഞാപനം: click 

--- പരസ്യം ---

Leave a Comment

error: Content is protected !!