തങ്കമലയിൽ പാറ വീണ്‌ വലിയ അപകടം തലനാരിഴക്ക്‌ ഒഴിവായി

By admin

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ: തങ്കമലയിൽ നിന്ന് വലിയ പാറ ഉരുണ്ട്‌ വന്ന് തലനാരിഴക്ക്‌ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ്‌ നട്ടുകാരും പോലീസും തഹസിൽദാറും സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിക്കുന്നു. നാട്ടുകാരുടേയും വിവിധ രാഷ്ട്രീയ പാർട്ടികളുടേയും പ്രക്ഷോഭത്തെ തുടർന്ന് തങ്കമല കോറി പ്രവർത്തനം നിർത്തിയിരുന്നെങ്കിലും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച്‌ വീണ്ടും പ്രവർത്തനമാരംഭിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. അനുമതിയില്ലാതെയാണ് ക്രഷർ പ്രവർത്തനം തുടങ്ങിയത്, തുറയൂർ പഞ്ചായത്ത് മേഖല യിലാണെങ്കിലും അതിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് കീഴരിയൂർ ദേശക്കാരാണെന്ന് പരിസരവാസികൾ ആരോപിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!