സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂരിൻ്റെ 2024 ലെ മികച്ച ജൈവകർഷകനുള്ള കോഴിക്കോട് – ജില്ലാ തല പ്രോത്സാഹന അവാർഡ് ഒ.കെ സുരേഷിന് ലഭിച്ചു. ജൈവ കൃഷിയിൽ നൂതന ആശയങ്ങൾ ചെയ്തുവരുന്ന ഇദ്ദേഹം സിവിൽ പോലീസ് ഓഫീസർ ആണ്. ഈ അടുത്ത കാലത്ത് കീഴരിയൂരിൽ ആശ്രമ ഹൈസ്ക്കൂളിന് അടുത്ത് തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്ത് ക ജൈവ കൃഷി രീതിയിലൂടെ വിജയം കണ്ടിരുന്നത് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.വയനാടന്‍ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രതികൂല സാഹചര്യങ്ങളോടും കാട്ടു മൃഗങ്ങളോടും പട വെട്ടിയാണ് ജൈവകൃഷിയിൽ സുരേഷ് വിജയം കൈവരിക്കുന്നത്. കുടുംബത്തിൻ്റെ പിന്തുണയും ഉണ്ട്. സംയോജിത കൃഷിയില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം തന്നെ അന്ന് അദ്ദേഹം അവിടെ നടത്തിയിരുന്നു.
സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂരിൻ്റെ 2024 ലെ മികച്ച ജൈവകർഷകനുള്ള കോഴിക്കോട് ജില്ലാ തല പ്രോത്സാഹന അവാർഡ് ഒ.കെ സുരേഷിന് ലഭിച്ചു
By aneesh Sree
Published on:
