ബാംഗ്ലൂർ :ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ, മികച്ച ജൈവകർഷകർക്ക് നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകളിൽ,. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പത്തായിരം രൂപയും മൊമന്റോയും സാക്ഷ്യപത്രവുമടങ്ങുന്ന പ്രോത്സാഹന പുരസ്കാരത്തിന് ഒ കെ സുരേഷ് അർഹനായി. കീഴരിയൂർ വില്ലേജിലെ ഒറോക്കുന്ന്
മലയിൽ ഒരേക്കർ സ്ഥലം കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കിയ പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
2025 മാർച്ച് ഒൻപതിന് ആലപ്പുഴ മുഹമ്മയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രനിൽ നിന്ന് സുരേഷ് പുരസ്കാരം സ്വീകരിച്ചു
മികച്ച ജൈവകർഷകർക്ക് നൽകിവരുന്ന അക്ഷയശ്രീ അവാർഡ് 2024 കോഴിക്കോട് ജില്ലയിലെ പ്രോത്സാഹന പുരസ്കാരത്തിന് ഒ കെ സുരേഷ് കീഴരിയൂർ അർഹനായി
By aneesh Sree
Published on:
