മിൽമയിൽ കരാർ നിയമനം; ഐടിഐക്കാർക്ക് അവസരം, ശമ്പളം അറിയാം

By admin

Published on:

Follow Us
--- പരസ്യം ---

മില്‍മയിൽ ജോലി നേടാൻ അവസരം. തിരുവനന്തപുരം ഡയറിയിലാണ് ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കാനുള്ള പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ)-രണ്ട് ഒഴിവുകളാണ് ഫള്ളത്. ഐടിഐ (ഇലക്ട്രീഷ്യൻ) ഐണ് യോഗ്യത. വയർമെൻ ലൈസൻസ് ഉണ്ടായിരിക്കണം. 14 ന് രാവിലെ 10 നായിരിക്കും അഭിമുഖം.

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലർ)-ഒരു ഒഴിവാണ് ഉള്ളത്. ഐടിഐ ഫിറ്റർ ആണ് യോഗ്യത. ബോയിലർ അറ്റന്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രാവിലെ 11 മണിക്കാണ് അഭിമുഖം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപ ശമ്പളമായി ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. മൂന്ന് വർഷം വരെ നീട്ടി നൽകിയേക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. കൂടുതൽ വിവരങ്ങൾക്ക് -https://milmatrcmpu.com/event_detail/walk-in-interview-technician-gr-ii-electrician-boiler-on-14-03-2025

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നതിനായി മണിക്കൂറിന് 500 രൂപ നിരക്ക് ഓണറേറിയം വ്യവസ്ഥയിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയും നീറ്റ് പരീക്ഷ പരിശീലനത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് petctvm@gmail.com എന്ന മെയിൽ ഐഡിയിൽ മാർച്ച് 14 വരെ ബയോഡാറ്റ/ റെസ്യുമേ സമർപ്പിക്കാം. ഫോൺ: 9048058810.

ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ നിയമനം

‌സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ് (ബുക്ക് ബൈൻഡിങ്) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 50 വയസ്. പ്രതിദിന ഓണറേറിയം 730 രൂപ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ ആയതിന്റെ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 14 രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം. ഇന്റർവ്യൂവിനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്തയും അനുവദിക്കില്ല. വിശദ വിവരങ്ങൾക്ക് പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0471-2343618, 0471-2343241.

--- പരസ്യം ---

Leave a Comment

error: Content is protected !!