കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്തിൻ്റെ കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന മൂല്യങ്ങൾ സമകാലിക കേരളത്തിൽ ശോഷണം സംഭവിക്കുന്നതായും അതിനു വേണ്ടി വർഗ്ഗീയ കോർപ്പറേറ്റ് ശക്തികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഐ.സജീവൻ യോഗത്തിൽ ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം.എം. സുരേഷ്,മേഖലാ കമ്മറ്റി സെക്രട്ടറി കെ.സി. ദിലീപ് കുമാർ, പ്രസിഡണ്ട് ടി.നിഷിത, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.കെ. അജയ്കുമാർ, പ്രഭിന ബാബുരാജ്, സി.കെ. ബാലകൃഷ്ണൻ, വി.പി. സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു. സ്വാഗത സംഘം ജനറൽ കൺവീനർ വിനോദ് ആതിര സ്വാഗതവും കോണിൽ സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഞായറാഴ്ച കീഴരിയൂർ വെസ്റ്റ് മാപ്പിള സ്കൂളിൽ വെച്ച് പ്രതിനിധി സമ്മേളനം നടക്കും.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on:
