കൊയിലാണ്ടി : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അതിക്രമങ്ങൾക്കു മെതിരെ ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ ചിത്രകലയിലൂടെ പ്രതിരോധമൊരുക്കി. താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയും ക്യൂ ബ്രഷ് കൊയിലാണ്ടിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭാ അദ്ധ്യക്ഷ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി ദിലീപ് കാരയാട് അദ്ധ്യക്ഷനായി. ടി.എൽ. എസ്. സി ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ. നൗഷാദലി, സബ് ജഡ്ജ് വി.എസ്. വിശാഖ്, മുൻസിഫ് രവീണ നാസ്, മജിസ്ട്രേറ്റ് അജി കൃഷ്ണൻ, ക്യൂ ബ്രഷ് സെക്രട്ടറി സായ്പ്രസാദ് എന്നിവർ സംബന്ധിച്ചു. ചിത്രകലാരംഗത്ത് പ്രശസ്തരായ ദിനേഷ് നക്ഷത്ര, ശിവാസ് നടേരി, ഹംസത്ത് പാലക്കിൽ, അനുപമ , മിത്ര, സിഗ്ന ദേവരാജ്, റഹ്മാൻ കൊഴുക്കല്ലൂർ, റിയ അനൂപ്, സുബാസി, സജീവ് കീഴരിയൂർ എന്നിവർ ചിത്രങ്ങളൊരുക്കി.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അതിക്രമങ്ങൾക്കു മെതിരെ കലാകാരർ ചിത്രകലയിലൂടെ പ്രതിരോധമൊരുക്കി
By aneesh Sree
Published on:
