---പരസ്യം---

ഇന്ന് ഏപ്രില്‍ 7, ലോകാരോഗ്യ ദിനം – ‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍’ – ഈ വര്‍ഷത്തെ പ്രമേയത്തെ കുറിച്ചറിയാം

On: April 7, 2025 11:25 AM
Follow Us:
പരസ്യം

ഇന്ന് ആരോഗ്യദിനം. ഏപ്രില്‍ ഏഴ് ആഗോളതലത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴ് ആരോഗ്യദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നു. മൊത്തമായുള്ള ക്ഷേമത്തിന് നല്ല ആരോഗ്യത്തിനായുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

ഈ വര്‍ഷത്തെ ലോകാരോഗ്യ പ്രമേയം എന്നത് പ്രതീക്ഷയുള്ള ഭാവിയും ആരോഗ്യകരമായ തുടക്കവും എന്നതാണ്. 1948 ല്‍ ഒന്നാം ആരോഗ്യ അസംബ്ലിയാണ് ലോകാരോഗ്യ ദിനത്തിന് തുടക്കം കുറിച്ചത്. 1950 മുതല്‍ ഇത് ആഘോഷിക്കുന്നുണ്ട്.  ആഗോള ആരോഗ്യവെല്ലുവിളികളെ കുറിച്ചുള്ള അവബോധം വളര്‍ത്തി എടുക്കുകയും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ലോകാരോഗ്യ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം. 


ലോകാരോഗ്യ ദിനത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ട ചിലതുണ്ട്…

‘ആദ്യത്തെ സമ്പത്ത് ആരോഗ്യമാണ്’ – റാല്‍ഫ് വാള്‍ഡോ എമേഴ്‌സണ്‍

‘നേരത്തേ ഉറങ്ങുന്നതും നേരത്തേ എഴുന്നേല്‍ക്കുന്നതും ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നു’- ബെഞ്ചമിന്‍ ഫ്രാങ്കഌന്‍

‘യഥാര്‍ഥ സമ്പത്ത് ആരോഗ്യമാണെന്നും അല്ലാതെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കഷണങ്ങളല്ലെന്നും’ – മഹാത്മാഗാന്ധി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!