ചിക്കൻ ലോലിപോപ്പ് ഹെൽത്തിയായി ആവിയിൽ വേവിച്ചെടുത്താലോ?

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കുട്ടികൾ വളരെ ഇഷ്​ടപ്പെടുന്ന ഒരു വിഭവമാണ് എണ്ണയിൽ പൊരിച്ചെടുക്കുന്ന ചിക്കൻ ലോലിപോപ്പ്. എന്നാൽ, ലോലിപോപ്പ് ആവിയിൽ വേവിച്ചെടുത്തും തയാറാക്കാം. ഏതൊരു ഭക്ഷണവും ആരോഗ്യകരവും രുചികരവുമാക്കി മാറ്റുക എന്നുള്ളത് ഓരോ വീട്ടമ്മമാരുടേയും കടമയാണ്.

ആവിയിൽ വേവിച്ചെടുക്കുന്നവ അത്തരത്തിലുള്ള വിഭവങ്ങളാണ്. ഈ ലോലിപോപ്പിൽ ചിക്ക​െൻറ കൂടെ ബീറ്റ്റൂട്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പോഷകഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇനി നമ്മുടെ കുട്ടികൾ അവർക്കേറെ പ്രിയപ്പെട്ട ചിക്കൻ ലോലിപോപ്പ് ഹെൽത്തിയായി കഴിക്കട്ടെ.ചേരുവകൾ:

  • അരിപ്പൊടി- ഒന്നേകാൽ ഗ്ലാസ്
  • വെള്ളം- ഒന്നേകാൽ ഗ്ലാസ്
  • ഉപ്പ്- ആവശ്യത്തിന്
  • ബീറ്റ്റൂട്ട്- ഒരെണ്ണം
  • സ്‌ക്യൂവേർസ് അല്ലെങ്കിൽ ടൂത്ത്പിക്ക്
  • വെള്ള എള്ള്- 2
  • (ഫില്ലിങ്ങിന് ആവശ്യമുള്ളത്)
  • ചിക്കൻ ബ്രെസ്്റ്റ്‌- 200 ഗ്രാം
  • സവാള- 1 എണ്ണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്്റ്റ്- 1 ടേബ്​ൾ സ്​പൂൺ
  • കുരുമുളകുപൊടി- 1/2 ടീസ്​പൂൺ
  • മഞ്ഞൾപ്പൊടി- 1/4 ടീസ്​പൂൺ
  • മുളകുപൊടി- 1/2 ടീസ്​പൂൺ
  • പെരുംജീരകംപൊടി- 1/4 ടീസ്​പൂൺ
  • ഗരംമസാല- 1/2 ടീസ്​പൂൺ
  • മല്ലിയില- 1 ടേബ്​ൾ സ്​പൂൺ
  • ടൊമാറ്റോ കെച്ചപ്പ്‌- 1 ടേബ്​ൾ സ്​പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ -ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

ആദ്യം നമുക്ക് മാവ് തയാറാക്കാം. വെള്ളം ചേർത്ത് ബീറ്റ്റൂട്ട് ഗ്രൈൻഡ് ചെയ്ത് അരിച്ചെടുത്ത്​ ഒരു പാനിൽ തിളപ്പിക്കുക. തിളച്ചുവരുമ്പോൾ ഉപ്പും അരിപ്പൊടിയും ചേർക്കുക. നന്നായി മിക്സ് ചെയ്ത്‌ രണ്ടു മിനിറ്റ് പാകം ചെയ്തെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി അടച്ചുവെക്കുക. ഇനി മസാല തയാറാക്കാം. ചിക്കൻ കുക്കറിൽ കുരുമുളകുപൊടിയും, ഇഞ്ചി-വെളുത്തുള്ളി പേസ്്റ്റും ഉപ്പും ചേർത്ത് ഒരു 90 ശതമാനം പാകം ചെയ്തെടുക്കാം.

ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് ചിക്കൻ മാരിനേറ്റ്‌ ചെയ്യാം. ഒരു പാനിൽ നേരിയ രീതിയിൽ ഷാലോ ഫ്രൈ ചെയ്തെടുക്കാം. ശേഷം കൈകൊണ്ട് പിച്ചിയെടുത്തു ചെറിയ കഷണങ്ങളാക്കാം. ചിക്കൻ വേവിച്ച പാനിൽതന്നെ സവാള ഇട്ടു കൊടുത്ത്​ വഴറ്റിയെടുക്കാം.

ഇഞ്ചി-വെളുത്തുള്ളി പേസ്്റ്റ് ചേർക്കുക, വഴറ്റുക. അതിലേക്ക് പിച്ചിവെച്ച ചിക്കൻ കഷണങ്ങൾ ഇട്ടുകൊടുക്കുക. 2-3 മിനിറ്റ്‌ ഫ്രൈ ചെയ്യുക. ഇനി അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, ഗരംമസാല എന്നിവ ചേർക്കുക. മിക്സ് ചെയ്യുക. മല്ലിയില ഇട്ടുകൊടുക്കാം. ടൊമാറ്റോ കെച്ചപ്പ്‌ ചേർത്ത് നന്നായി മിക്സ് ചെയ്യുക. നമ്മുടെ ഫില്ലിങ്​ റെഡി.

ഇനി തയാറാക്കിവെച്ച മാവിൽനിന്ന് ചെറിയ കഷണം എടുത്ത് കൈയിൽവെച്ച് പരത്തി അൽപം സ്്റ്റഫിങ് വെച്ച് കൊടുത്ത്​ ഉരുളകളാക്കിയെടുത്ത്‌ മുകൾ ഭാഗം വെള്ള എള്ളിൽ മുക്കുക. എന്നിട്ട് ഓരോ സ്ക്യുവേർസ് ഓരോ ബോളിൽ കുത്തി കൊടുക്കുക. 15 മിനിറ്റ്‌ സ്്റ്റീം ചെയ്തെടുക്കുക. ഹെൽത്തി സ്്റ്റീംഡ് ചിക്കൻ ലോലിപോപ്പ് റെഡി.

--- പരസ്യം ---

Leave a Comment

error: Content is protected !!