മേലടി:സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി 4 ഗ്രാമപഞ്ചായത്തുകളിലെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല ക്ളബ് ഭാരവാഹികൾ, വാർഡ് വികസന സമിതി കൺവീനർമാർ, യുവജന സംഘടനാ പ്രതിനിധികൾ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ വകുപ്പിലെയും പോലീസ് എക്സൈസ് വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം 2025 ഏപ്രിൽ 15-ന് ഉച്ചയ്ക്ക് 2.30-ന് മേലടി ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്നു. യോഗത്തിൽ താങ്കളുടെ മഹനീയ സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു.
സുരേഷ് ചങ്ങാടത്ത്,
പ്രസിഡണ്ട്,
മേലടി ബ്ളോക്ക് പഞ്ചായത്ത്.
സ്നേഹപൂർവ്വം,
ബിനുജോസ്, സെക്രട്ടറി,
മേലടി ബ്ളോക്ക് പഞ്ചായത്ത്.
മേലടി ബ്ളോക്ക് പഞ്ചായത്ത് “ലഹരിക്കെതിരെ” സർവ്വകക്ഷി യോഗം സംഘടിപ്പിക്കുന്നു
Published on:
