കൊയിലാണ്ടി: കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വരാത്മിക സംഗീത രാവ് സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. മണിരാജ് ചാലയിൽ രചനയും സംഗീത നിർവ്വഹണവും നടത്തിയ ഗാനങ്ങൾ, മൺമറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ അനശ്വര ഗാനങ്ങളുടെ ആലാപനം എന്നിവ വേദിയിൽ നടന്നു. ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ, ചന്ദ്രൻ കാർത്തിക, സി. സുകുമാരൻ, എടവന രാധാകൃഷ്ണൻ, ഇ.വിശ്വനാഥൻ, കെ.എം. പ്രഭ, മണിരാജ് ചാലയിൽ, പി. ബീന , സി.കെ. ഗിരീശൻ മാസ്റ്റർ, കെ.എം. പ്രഭ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ,ഷീന മണിരാജ് എന്നിവർ സംസാരിച്ചു.