വടകര: വടകരയില്‍ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്. വടകര വണ്ണാത്തി ഗേറ്റ് മീത്തൽ ശെൽവരാജിൻ്റെയും കീഴരിയൂരിലെ ചെറുവോട്ട് സീനയുടെ മകനാണ്. സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു. മൃതദേഹം വടകര ഗവൺമെണ്ട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.