ഈസ്റ്റർ കളറാക്കാൻ ഡെസ്സേർട്ട് പിസ്താ തിരാമിസു

By admin

Published on:

Follow Us
--- പരസ്യം ---

ചേരുവകൾ:

  • ഇൻസ്റ്റന്റ് കോഫി പൗഡർ – 2 1/2 ടേബിൾസ്പൂൺ
  • ചൂടുവെള്ളം – 1 1/2 കപ്പ്‌
  • പഞ്ചസാര – 2 ടേബിൾസ്പൂൺ
  • വിപ്പിങ് ക്രീം (തണുത്തത്) – 1 കപ്പ്‌
  • പഞ്ചസാര – 1/2 കപ്പ്‌
  • മാസ്ക്കപോണി ചീസ് – 1 കപ്പ്‌
  • വാനില എസൻസ് – 1 ടീസ്പൂൺ
  • പിസ്താ കേക്ക് (ചതുരത്തിൽ ഉള്ളത്) -1
  • പിസ്ത പൊടിച്ചത് -1കപ്പ്‌
  • കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ കോഫി പൗഡർ, ചൂടുവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ഒരു ബൗളിൽ വിപ്പിങ് ക്രീമും പഞ്ചസാരയും ചേർത്ത് സോഫ്റ്റ്‌ പീക്ക് ആകുന്നതുവരെ അടിക്കുക, ശേഷം മാസ്ക്കപോണി ചീസും വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിക്കുക.

പിസ്ത കേക്ക് നേർത്ത പീസ്‌ ആക്കി കഷണമാക്കുക. പിസ്താ കേക്കിന്‍റെ പീസിലേക്കും തയാറാക്കി വച്ചിരിക്കുന്ന കോഫി മിശ്രിതം സ്പ്രെഡ് ആക്കി ഒരു പാത്രത്തിൽ നിരത്തി വയ്ക്കുക. തയാറാക്കി വച്ചിരിക്കുന്ന ക്രീമിന്‍റെ മിശ്രിതം പകുതി മുകളിലായി ഒഴിച്ച് സ്പ്രെഡ് ചെയ്ത് എടുക്കുക.

അതിലേക്ക് പിസ്ത പൊടിച്ചത് ചേർത്തി വീണ്ടും ഒരു ലെയർ പിസ്ത കേക്ക് ശേഷം ക്രീമും വയ്ക്കുക. ആറു മണിക്കൂർ സെറ്റ് ചെയ്യാനായി വയ്ക്കുക. തണുത്ത ശേഷം കൊക്കോ പൗഡർ മുകളിലായി ഡസ്റ്റ് ചെയ്ത് എടുക്കാം.

--- പരസ്യം ---

Leave a Comment

error: Content is protected !!