മലയാള നാടകവേദി കരുത്ത് ഒരിക്കൽക്കൂടി നാടറിയുന്നു

By admin

Published on:

Follow Us
--- പരസ്യം ---

വിനോദ്‌ ആതിര

ഇന്നലെ സായാഹ്‌നത്തിൽ പൊയിൽക്കാവിൽ വെച്ച് മാടൻമോക്ഷം കാണാൻ കഴിഞ്ഞു. രണ്ടാഴ്ച മുമ്പേ ഈ നാടകം കാണാൻ പേരാമ്പ്രയിൽ പോയെങ്കിലും കനത്ത മഴ നനഞ്ഞത് മിച്ചം. നമ്മുടെ കാലം കടന്നുപോകുന്ന ആസുരതയുടെ നാളുകൾ അതീവ കയ്യടക്കത്തോടെ നമ്മുടെ ഇടയിൽ നിന്ന് രൂപം കൊള്ളുന്നത് നമ്മെ ആശ്ചര്യഭരിതരാക്കും, അത് നമ്മെ പൊള്ളിക്കുകയും ചെയ്യും. ആലപ്പുഴയിലെ മരുതം തിയ്യറ്റേഴ്സ് ഈ കാലത്തിൻ്റെ സ്പന്ദനങ്ങളെ നാടകത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് അത്രമേൽ ഇഴുകിച്ചേർന്നേ നമുക്ക് കാണാൻ കഴിയൂ. ഓരോ കലാകാരന്മാരും അരങ്ങിൻ്റെ പ്രസാദമായി നിറയുമ്പോഴും പ്രമോദ് വെളിയനാട് എന്ന നാടക കലാകാരൻ്റെ അതുല്യമായ പ്രകടനം പ്രേക്ഷകനെ സ്തംഭരാക്കുക തന്നെ ചെയ്യും. നാടകാവതരണത്തിനിടയ്ക്ക് സംഭവിച്ച പരിക്കിൻ്റെ വേദന ഇഞ്ചക്ഷനിലൂടെ മറച്ച് നിറഞ്ഞാടിയ ഈ കലാകാരൻ്റെ സമർപ്പണം എത്ര മഹനീയം. നാടകം സംവിധാനം ചെയ്ത ജോബ് മoത്തിൽ എത്ര കയ്യൊതുക്കത്തോടെ കാലികപ്രസക്തമായ വിഷയത്തെ അരങ്ങിൻ്റെ എല്ലാ സാദ്ധ്യതകളേയും ഉപയോഗപ്പെടുത്തി വിനിമയം ചെയ്യുന്നുവെന്ന് കാണികൾക്ക് ബോധ്യപ്പെടും. ഈ നാടകം കൊയിലാണ്ടിയിൽ എത്തിയ്ക്കാൻ വലിയ ശ്രമം നടത്തിയ പ്രിയ സുഹൃത്ത് ശിവദാസ് പൊയിൽക്കാമിനോടുള്ള സ്നേഹം കൂടി ഇവിടെ ചേർക്കട്ടെ. മികച്ച രീതിയിൽ ശബ്ദവും വെളിച്ചവും വിന്യസിച്ച തൃശൂരിലെ സൈലൻസ് പ്രശംസയർഹിയ്ക്കുന്നു. നാടകം എല്ലാ സംഘാടക മികവോടും നാട്ടിലെത്തിച്ച KSTA പ്രവർത്തകരോടും കടപ്പാട്

--- പരസ്യം ---

Leave a Comment

error: Content is protected !!