പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

മനാമ: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വിസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ജൂൺ 15 മുതൽ സെപ്തംബർ 20 വരെ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡി​ഗോ സർവിസ് നടത്തും. എയര്‍ ഇന്ത്യ, ഗള്‍ഫ് എയര്‍ തുടങ്ങിയ കമ്പനികളെല്ലാം സര്‍വിസ് വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം.

ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന പുതിയ സര്‍വിസ്  സെപ്റ്റംബര്‍ 20 വരെ നീണ്ടു നിലനില്‍ക്കും. ദിവസവും രാത്രി 10:20 ന് ബഹ്‌റൈന്‍ – കൊച്ചി റൂട്ടിലും, വൈകീട്ട് 7:30 ന് കൊച്ചി – ബഹ്‌റൈന്‍ റൂട്ടിലും ഇന്‍ഡിഗോ സര്‍വിസ് നടത്തും.

--- പരസ്യം ---

Leave a Comment

error: Content is protected !!