---പരസ്യം---

ഫെയ്ത്ത് കിഡ്സ് ഗാർഡൻ പ്രവേശനോൽസവം

On: June 9, 2025 9:56 PM
Follow Us:
പരസ്യം

കീഴരിയൂർ:ഫെയ്ത്ത് കിഡ്സ് ഗാർഡന്റെ പുതിയ . അധ്യയന വർഷത്തിന് വർണാഭമായ തുടക്കം.അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുഞ്ഞങ്ങളെ മിഠായികളും ബലൂണുകളും ഗിഫ്റ്റ് കിറ്റുകളും നൽകി സ്വീകരിച്ചു.

പ്രവേശനോൽസവം മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഫെയ്ത്ത് മാനേജിംഗ് കമ്മറ്റി സെക്രട്ടറി സഈദ് തയ്യിൽ അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത മജീഷ്യൻ ഹംസ കാട്ടുകണ്ടി അവതരിപ്പിച്ച മാജിക് കുട്ടികളിലും രക്ഷിതാക്കളിലും ആവേശം വിതറി.

പി.ടി.എ പ്രസിഡണ്ട് ആതിര.ആർ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ എ.അഹമ്മദ്, ഫർഹാന. കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ബിൻസ ഷെറിൽ കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷൈജിഷ എൻ.പി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!