---പരസ്യം---

നടുവത്തൂർ യൂ പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

On: June 26, 2025 9:01 PM
Follow Us:
പരസ്യം

നടുവത്തുർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടുവത്തൂർ യൂ പി സ്കൂളിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. കൊയിലാണ്ടി എ എസ് ഐ റഖീബ് മണിയൂർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരിയിൽ നിന്ന് മാറിനിൽക്കണമെന്നും ജീവിതം തന്നെയാണ് ലഹരി എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പി ടി എ പ്രസിഡണ്ട്‌ സായ് പ്രകാശ് ചടങ്ങിൽ ‘ അധ്യക്ഷത വഹിച്ചു, സുരജ ടീച്ചർ, ഷിജു മാസ്റ്റർ, രമ്യ ടീച്ചർ, രേഷ്മ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രതിജ്ഞ, സൂമ്പാ ഡാൻസ്, പോസ്റ്റർ രചന തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. പ്രധാന അധ്യാപിക സറീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന്. സ്റ്റാഫ്‌ സെക്രട്ടറി സംഗീത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!