കീഴരിയൂർ:എൽ.എൽ.ബി ബിരുദം നേടി ഹൈക്കോടതിയിൽ എൻറോൾ ചെയ്ത കൈൻഡ് ട്രഷറർ അഡ്വ.ഷാനിദ് ചങ്ങരോത്ത്, കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നും തിളക്കമാർന്ന വിജയം നേടി ജോലിയിൽ പ്രവേശിക്കാനൊരുങ്ങുന്ന കൈൻഡ് ബഹറൈൻ ചാപ്റ്റർ ചെയർമാൻ ഗിരീഷ് കാളിയത്തിൻ്റെ മകൾ ആർദ്രഗിരീഷ് എന്നിവരെ കൈൻഡ് കുടുംബം അനുമോദിച്ചു. സന്തോഷ് നടുവത്തൂർ അതിഥിയായി പങ്കെടുത്തു.














