---പരസ്യം---

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ

On: August 7, 2025 7:07 AM
Follow Us:
പരസ്യം

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും. പരീക്ഷകള്‍ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച്‌ ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച്‌ കാസർഗോഡ് ജില്ലയില്‍ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും. ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ നടക്കും. ആദ്യഘട്ടത്തില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!