---പരസ്യം---

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് _സൂക്ഷ്മ മൂലകങ്ങളുടെ വിതരണം വളങ്ങൾ കൃഷിഭവനിൽ സബ്സിഡി നിരക്കിൽ വിതരണം തുടങ്ങി

On: September 29, 2025 12:57 PM
Follow Us:
പരസ്യം

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്

സൂക്ഷ്മ മൂലകങ്ങളുടെ വിതരണം:

  1. ബോറോൻ വളം – Rs. 80/-
  2. കൽപ വർദ്ധിനി -Rs. 120/-
  3. അയർ -Rs. 50/-
  4. സമ്പൂർണ -Rs. 90/-
  5. ഡോളോമൈറ്റ് – Rs. 5/-

എന്നീ വളങ്ങൾ കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ലഭ്യമാണ്.
ആവശ്യമുള്ള കർഷകർ നികുതി രസീതിയുമായി കൃഷിഭവനിൽ എത്തുക

🌴 കല്പ വർദ്ധിനി 🥥
തെങ്ങിനുള്ള പോഷകകൂട്ട്

ഗുണങ്ങൾ

  1. മച്ചിങ്ങ പൊഴിച്ചിൽ കുറയുന്നു.
  2. കായ് പിടുത്തവും കായ് ഫലവും കൂടുന്നു.
  3. ഉൽപാദന വർദ്ധനവ്

🌴 പൊട്ടാസ്യം, സൾഫർ, സിങ്ക്, ബോറോൺ,മഗ്നീഷ്യം എന്നീ മൂലകങ്ങൾ അടങ്ങിയ പോഷക കൂട്ട്

വള പ്രയോഗരീതി

    🌴 വർഷത്തിൽ 500 ഗ്രാം. ഒരു തെങ്ങിന്  എന്ന തോതിൽ മണ്ണിൽ ചേർത്ത് കൊടുക്കണം. 
  🌴250 ഗ്രാം വീതം 2 തവണയായി  ചേർക്കുന്നതാണ് കൂടുതൽ ഫല്രദം

*ബോറോൺ സൂക്ഷ്മ മൂലകം* *ഗുണങ്ങൾ* 🔅 ചെടിയുടെ തണ്ടും കായും പൊട്ടുന്നത് / വിള്ളൽ കുറക്കുന്നു🔅 കായ് പിടുത്തവും കായ് ഫലവും കൂടുന്നു 🔅 കായ് പോഴിച്ചിൽ കുറച്ച് ഗുണമേന്മ കൂട്ടുന്നു🔅 നൈട്രജൻ സ്ഥിരീകരണത്തിന് സഹായിക്കുന്നതിനാൽ ചെടിക്ക് നൈട്രജൻ കൂടെ ലഭ്യമാക്കുന്നു. *ഉപയോഗക്രമം* 📍വാഴക്കും പച്ചക്കറിക്കും ഒരു ഏക്കറിന് 3 കിലോ ഗ്രാം മണ്ണിൽ ചേർത്ത് കോടുക്കുക 📍 തെങ്ങ് – 50 ഗ്രാം 1 തെങ്ങിന്. വർഷത്തിൽ 2 -3 തവണയായി മണ്ണിൽ ചേർത്ത് കൊടുക്കുക📍 കവുങ്ങ് – 20 ഗ്രാം 1 കവുങ്ങിന്.വർഷത്തിൽ 2 തവണയായി മണ്ണിൽ ചേർത്ത് കൊടുക്കുക

*ഡോളോമൈറ്റിക് ലൈം* ദീർഘകാല വിളകൾക്ക്✅ കാർഷിക ഉപയോഗങ്ങൾ 1. മണ്ണിന്റെ അമ്ലത്വം (Acidity) കുറയ്ക്കാൻ മണ്ണിൻ്റെ pH ഉയർത്തി വിളകൾക്ക് അനുയോജ്യമാക്കുന്നു.2. കാൽസ്യം (Ca) & മഗ്നീഷ്യം (Mg) ലഭ്യമാക്കാൻഡോളോമൈറ്റിൽ Ca( കൽസ്യം),Mg (മഗ്നീഷ്യം) ഉള്ളതിനാൽ, മണ്ണിൽ ഈ രണ്ട് പോഷകങ്ങൾ ലഭ്യമാകും.3. വേരുകളുടെ വളർച്ചക്കും വിളയുടെ ഉൽപ്പാദനത്തിനും സഹായിക്കുന്നു.4. വളങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!