---പരസ്യം---

നടുവത്തൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ പോയ പ്രതി കൊയിലാണ്ടി പോലിസിന്റെ പിടിയിൽ

On: January 3, 2026 9:25 PM
Follow Us:
പരസ്യം

കീഴരിയൂർ:ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതി പിടിയിൽ. കീഴരിയൂർ സ്വദേശി തേനാരി എടക്കോൽ കുനി അശ്വിൻ രാജാണ് (29) പിടിയിലായത്. മുക്കത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ പ്രതി പിടിയിലായത്.

കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നടുവത്തൂർ സ്വദേശിയെയാണ് വധിക്കാൻ ശ്രമിച്ചത്. വീടിനടുത്തുള്ള വയലിൽ കിടക്കുന്നത് കണ്ട് അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ പറഞ്ഞതിലുള്ള വിരോധത്താൽ പ്രതി പരാതിക്കാരനെ തടഞ്ഞ് വെച്ച് കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടിൽ കയറി ജനലും വാതിലും അടിച്ച് തകർക്കുകയും ചെയ്തെന്നാണ് കേസ്.

കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ നിരവധി അക്രമക്കേസുകളിലെ പ്രതിയാണ് അശ്വിൻ രാജ്. കൊയിലാണ്ടി ടൗണിൽ വച്ച് സിഐടിയു പ്രവർത്തകനെ അക്രമിച്ച കേസിലും പ്രതിയായിരുന്നു ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നടുവത്തൂർ സ്വദേശിയെ വീട് കയറി വധിക്കാൻ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

കൊയിലാണ്ടി പോലീസ് ഇൻസ്‌പെക്ടർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജീഷ്മ, സുജിലേഷ്, അവിനാഷ്, കെപി ​ഗിരീഷ് എഎസ്‌ഐ വിജു, ശ്രീലത, സീനിയർ സിപിഒ കരീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!