കീഴരിയൂർ :ദേശാഭിമാനി എൻ്റെ പത്രം മേപ്പയ്യൂർ ടൗൺ ബാങ്ക് സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രം നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിന് കീഴരിയൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഭാസ്കരനും ബാങ്ക് പ്രസിഡണ്ട് കെ.കെ. രാഘവനും സ്കൂളിന് കൈമാറി. സ്ക്കൂൾ ലീഡർമാരായ കെ.കെ. നിതശ്രീ, ടി.കെ. അമയ എന്നിവർ ഏറ്റുവാങ്ങി. എസ്.എം.സി ചെയർമാൻ പി.വിജയൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. അമ്പിളി സ്വാഗതം പറഞ്ഞു. സി.ഹരീന്ദ്രൻ, കെ.ടി.രമേശൻ, ‘ മഞ്ജുള കണ്ടോത്ത്,ഷൈനില എ.ബി , ഹെഡ്മിസ്ട്രസ് അജിത ചാലിൽ എന്നിവർ സംസാരിച്ചു.