കീഴരിയൂർ ശാന്തിവയലിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയമായ ഫെയ്ത്ത് കിഡ്സ് ഗാർഡന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷം വർണ്ണാഭമായി നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ആതിര.ആർ അധ്യക്ഷയായി സാംസ്കാരിക പ്രവർത്തകൻ ചൂട്ട് മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു .പ്രിൻസിപ്പൽ ബിൻസ ഷെറിൽ കെ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാഗ ഇല്ലത്ത്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ,തേറമ്പത്ത് കുഞ്ഞബ്ദുള്ള,പി.ടി.എ പ്രതിനിധി പി.വി റാഷിദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫെയ്ത്ത് കിഡ്സ് ഗാർഡൻ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സഈദ് തയ്യിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈജിഷ എൻ.പി നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

















