കൺസ്യൂമർ ഫെഡിന് റമസാന്‍–വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായം അനുവദിക്കുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കഴിയുംവരെ തുടരും. സഹായത്തിനായി തിരഞ്ഞെടുപ്പിന് ശേഷം കൺസ്യൂമർ ഫെഡിന് സർക്കാരിനെ സമീപിക്കാം.
ചന്തകൾ സർക്കാരിന്റേതെന്ന രീതിയിൽ വോട്ടർമാരെ സ്വാധീനിക്കാന്‍ പ്രചാരണം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.