കറിവേപ്പിലയുണ്ടോ വീട്ടിൽ? മുടി കൊഴിച്ചിൽ അകറ്റാം ഇനി ഈസി ആയി…

By neena

Published on:

Follow Us
--- പരസ്യം ---

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മാറാനും മുടി ഉള്ളോടുകൂടി വളരാനും പൊടിക്കൈകൾ ചെയ്തു നോക്കാത്ത ആളുകൾ വിരളമാണ്. എന്നാൽ മുടി കൊഴിച്ചിൽ അകറ്റാനും മുടി നന്നായി വളർത്തിയെടുക്കാനും വീട്ടിൽ തന്നെ ആളുണ്ട് എന്ന് പലർക്കും അറിയില്ല. കറിവേപ്പില, വെളിച്ചെണ്ണ, സവാള എന്നീ മൂന്നു ചേരുവകൾ കൊണ്ട് നമുക്ക് മുടികൊഴിച്ചിൽ അകറ്റാം.

ഒന്നോ രണ്ടോ സവാളയും ഒരു പിടി കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിലിട്ട് നന്നായി അരക്കണം.ശേഷം അരച്ച് കിട്ടിയ നീരിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് വീണ്ടും മിക്സ് ചെയ്യണം. ശേഷം കഴുകി വൃത്തിയാക്കിയ ഉണങ്ങിയ മുടിയിൽ തേച്ചു പിടിപ്പിക്കണം. നന്നായി മസാജ് ചെയ്ത ശേഷം ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കാവുന്നതാണ്.

മുടികൊഴിച്ചിൽ മാറ്റാൻ പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്ത വൈദ്യമാണ് ഇപ്പോഴും നല്ലത്. കറിവേപ്പിലയിലെ ആന്റി ഓക്സിഡന്റുകൾ മുടിക്ക് നല്ല കറുപ്പ് നിറവും ഭംഗിയും നൽകാൻ സഹായിക്കുന്നു. മുടിയുടെ ബലം വീണ്ടെടുക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ കറിവേപ്പിലയിലുണ്ട്. സവാളയിൽ സഫറെ മുടി കൊഴിച്ചിൽ മാറ്റാനും താരം കുറക്കാനും ഇത് നല്ലതാണ്. മുടി കൊഴിച്ചിൽ അങ്ങനെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് വെളിച്ചെണ്ണ.

--- പരസ്യം ---

Leave a Comment

error: Content is protected !!