നമ്പ്രത്ത്കര യു.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു
പെയിസ് ലൈബ്രറി സെക്രട്ടറി കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുഗന്ധി ടി പി അധ്യക്ഷത വഹിച്ചു. അധ്യാപകനായ ഗോപീഷ് ജി എസ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ഭാഷണം നടത്തി, വിദ്യാരംഗം കൺവീനർ സിന്ധു കെ കെ സ്വാഗതവും, വിവേക് വി നന്ദിയും പറഞ്ഞു.
തുടർന്ന് ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച, ബഷീർ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, ചിത്രപ്രദർശനം, ബഷീർ ക്വിസ് എന്നിവ നടന്നു.
നമ്പ്രത്ത്കര യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു
By aneesh Sree
Published on: