--- പരസ്യം ---

പയ്യോളിയിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

By neena

Published on:

Follow Us
--- പരസ്യം ---

പയ്യോളിയിൽ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി ഷാഫിയുടെ മൃതദേഹം മിനി ഗോവക്കു സമീപം കണ്ടെത്തി. പയ്യോളി കോട്ടക്കൽ അഴിമുഖത്ത് നിന്നാണ് ഷാഫിയെ കാണാതായത്.
പയ്യോളി കോട്ടക്കൽ അഴിമുഖത്ത് മത്സ്യബന്ധനത്തിന് വന്ന മലപ്പുറം ചേളാരി സ്വദേശി പറമ്പിൽപീടിക മുഹമ്മദ് ഷാഫിയെ ഞായറാഴ്ചയാണ് ചുഴിയിൽപ്പെട്ട് കാണാതായത്. കോസ്റ്റൽ പോലീസും പയ്യോളി യൂണിറ്റ് ടി.ഡി.ആർ.എഫും നാട്ടുകാരും ഞായറാഴ്ച മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ അഞ്ചംഗ സംഘമാണ് മീൻ പിടിക്കലിന് വേണ്ടി പയ്യോളി കോട്ടക്കൽ അഴിമുഖത്ത് എത്തിയത്.കടലിൽ വല വീശുന്നതിനിടയിൽ ചുഴിയിൽ കുടുങ്ങുക്കായിരുന്നു എന്നാണ് ലഭിച്ച വിവരം.തുടർന്ന് കോസ്റ്റൽ പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടി ഡി ആർ.എഫ് വളണ്ടിയർമാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ,പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ എന്നിവരുടെ മേൽ നോട്ടത്തിലായിരുന്നു തിരച്ചിൽ .നാവികസേനയുടെ സ്കൂബാ ടീമിൻറെ സഹായവും തേടിയിരുന്നു.

--- പരസ്യം ---

Leave a Comment