വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടുവത്തൂർ യു.പി സ്കൂളിൽ എൻ്റെ പുസ്തകം എൻ്റെ കുറിപ്പ് എൻ്റെ എഴുത്തുപെട്ടിക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് സി.എം വിനോദ് പദ്ധതിയെ പറ്റി വിശദീകരണം നൽകി.
നടുവത്തൂർ യു.പി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സറീന ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ ജയരാമൻ സ്വാഗതവും പി. ഷിജു മാസ്റ്റർ നന്ദിയും പറഞ്ഞു.