കൊയിലാണ്ടി: കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചെങ്ങോട്ടുകാവ്
ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ ബാലുവിവിൻ്റെയും, കനകയുടെയും മകനാണ്. ഭാര്യ: ഗോപിക. മക്കൾ: തൻ വി, തനിഷ്ക. സഹോദരങ്ങൾ: ബബീഷ്, ബിന്ദു, സിന്ധു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
കൊയിലാണ്ടി സ്വദേശിയെ കുവൈത്തിലെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി
By neena
Published on: