--- പരസ്യം ---

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു

By neena

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതി കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്.

നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 കുടുംബശ്രീ സംരംഭകരാണ് രാവിലെ 10.30 ഓടെ മുഴുവൻ സ്കൂളുകളിലും ഇടവേള ഭക്ഷണം എത്തിക്കുന്നത്. സ്കൂൾ പ്രധാന അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.

--- പരസ്യം ---

Leave a Comment