ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വീട് പുനരുദ്ധാരണത്തിന് 50,000 രൂപ ധനസഹായം; ഇമ്പിച്ചി ഭാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

By neena

Published on:

Follow Us
--- പരസ്യം ---

  


ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായി കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാര പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ക്കാണ് അര്‍ഹത. ജൂലൈ 31നുള്ളില്‍ അപേക്ഷിക്കണം. 

ധനസഹായം

ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുക. ഇത് തിരിച്ചടക്കേണ്ടതില്ല. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം? 

അപേക്ഷകയുടെ അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. 
ബി.പി.എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. 

 സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 

2024-25 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റുപ്പണി നടത്തുന്നതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസറോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയറോ ബന്ധപ്പെട്ട അധികാരികളില്‍ ആരുടെയെങ്കിലുമോ സാക്ഷ്യപത്രം വേണം. 

മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഏക്സ്റ്റഷന്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ളത് മതിയാകും. 

അപേക്ഷ

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ്, കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നല്‍കാം. അപേക്ഷാഫോം www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

--- പരസ്യം ---

Leave a Comment

error: Content is protected !!