--- പരസ്യം ---

ക്ഷേത്രങ്ങളിലെ മോഷണം വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും പരിശോധന നടത്തി

By neena

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കാഞ്ഞിലശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവർന്നു. വിരലടയാള വിഗദ്ധർ വെള്ളിയാഴ്ച പരിശോധന നടത്തി. ഫിംഗർ പ്രിന്റ് എക്സ്പേർട്ട് രഞ്ജിത്ത്, എസ്. ഐമാരായ ദിലീപ് മഠത്തിൽ, എൻ .കെ മണി, സിവിൽ പോലീസ് ഓഫീസർ ഗംഗേഷ് എന്നിവരാണ് പരിശോധനക്ക് എത്തിയത്.

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലുമാണ് പരിശോധന നടത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കുറ്റ്യാടി ഉണ്ണിനായർ സന്നിഹിതനായിരുന്നു. കാലത്തിൽ ജമീല എം.എൽ.എ മോഷണം നടന്ന ക്ഷേത്രങ്ങൾ സന്ദർശിച്ചു.

--- പരസ്യം ---

Leave a Comment