--- പരസ്യം ---

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കമായി

By neena

Published on:

Follow Us
--- പരസ്യം ---

വിഴിഞ്ഞം രാജ്യാന്തരതുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായിരുന്നു. ഇനി മൂന്നുമാസം നീളുന്ന ട്രയല്‍ റണ്‍ നടക്കും. തുടര്‍ച്ചയായി മദര്‍ഷിപ്പുകളെത്തും.

അങ്ങനെ അതും നമുക്ക് നേടാനായെന്ന് വിഴിഞ്ഞം ട്രയല്‍ റണ്‍ വേദിയില്‍ മുഖ്യമന്ത്രി. കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഏട് ആരംഭിക്കുന്നു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുമെന്നും മുഖ്യമന്ത്രി. അദാനി ഗ്രൂപ്പ് പൂര്‍ണമായി സഹകരിക്കുന്നു, കരണ്‍ അദാനിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി.

നാള്‍വഴി ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. 2006ല്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കും എന്ന് ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2007 ജൂലൈ 31ന് ടെന്‍ഡര്‍ ക്ഷണിച്ചെന്നും മുഖ്യമന്ത്രി. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചു. ചൈനീസ് ബന്ധം ആരോപിച്ചു, അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെക്കുറിച്ച് പ്രസംഗത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.

--- പരസ്യം ---

Leave a Comment