--- പരസ്യം ---

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു

By admin

Published on:

Follow Us
--- പരസ്യം ---

കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി പി എല്‍ കുടുംബങ്ങളിലെ മാതാവ്, പിതാവ്, അടുത്ത ബന്ധുവിന് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തിക സഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒന്നിലധികം ഭിന്നശേഷിക്കാരുള്ള കുടുംബം ആണെങ്കില്‍ ഭിന്നശേഷി ശതമാനം നാല്പത് ആണെങ്കിലും പരിഗണിക്കും. ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്തതും മറ്റ് വരുമാന മാര്‍ഗം ഇല്ലാത്തതുമായ സാഹചര്യത്തില്‍ ഭര്‍ത്താവ് നിലവിൽ ഉണ്ടെങ്കിലും ഭാര്യക്ക് അപേക്ഷിക്കാം.

അടിയന്തിര സാഹചര്യത്തിൽ അല്ലാത്ത 80 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷി ഉള്ളവരുടെ ചികിത്സ ആവശ്യങ്ങള്‍ക്കും suneethi.sjd.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക

--- പരസ്യം ---

Leave a Comment