കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ 22 മുതൽ 26 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് 5 ദിവസത്തെ ശാസ്ത്രീയ പശുപരിപാലന പരിശീലനപരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പുകൾ ഹാജരാക്കണം. പരിശീലന സമയത്ത് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവർ 2024 ജൂലൈ 21 വൈകിട്ട് 5 നകം ഫോൺ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9645922324,
9048376405
ശാസ്ത്രീയ പശു വളർത്തൽ പരിശീലനം
By eeyems
Updated on: