--- പരസ്യം ---

കേ​ന്ദ്ര തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

കേ​ന്ദ്ര തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം) / ഡാക്ക് സേവക് (പോസ്റ്റ്മാൻ) തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്താകെ 44,228 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ കേരളത്തിൽ 2433 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം തപാൽ വകുപ്പിന്റെ ഔ​ദ്യോഗിക വെബ്സൈറ്റായ www.indiapostgdsonline.gov.inൽ  ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമായ ഒഴിവുകളും തസ്തികകളും തിരിച്ചുള്ള ജോലിയുടെ സ്വഭാവവും സെലക്ഷൻ നടപടികളും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ആഗസ്റ്റ് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തെറ്റ് തിരുത്തുന്നതിന് ആഗസ്റ്റ് എട്ടു വരെ സമയം ലഭിക്കും.

യോഗ്യത: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. സൈക്കിൾ സവാരി അറിയണം.

പ്രായപരിധി: 18-40 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/ട്രാൻസ്‍വിമെൻ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷൻ: യോഗ്യത പരീക്ഷയുടെ മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവർ അതത് പോസ്റ്റോഫിസിന്റെ പരിധിയിൽ താമസമാക്കണം.

ശമ്പളനിരക്ക് :ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കും ഡാക്ക് സേവകർക്കും 10,000-24470 രൂപയുമാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമനത്തിൽ സംവരണാനുകൂല്യം ലഭിക്കും.

--- പരസ്യം ---

Leave a Comment