--- പരസ്യം ---

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ)

By neena

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ). തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടി വിവിധ തലത്തിലുള്ള ഇടപെടലുകൾക്ക് തയ്യാറെടുക്കുകയാണ്‌ കോഴിക്കോട് ജില്ലാ ഭരണകൂടം. തൊഴിൽ ദാതാക്കളെയും അന്വേഷകരെയും അഭിസംബോധന ചെയ്യുന്ന പരിപാടികളും തുടർ പ്രവർത്തികളുമാണ്‌ ‘ഉദ്യോഗജ്യോതി’ എന്ന പദ്ധതി വഴി നടപ്പാക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ്, കേരള നോളജ് ഇക്കണോമി മിഷൻ, എംപ്ലോയബലിറ്റി സെന്റർ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, അസാപ്, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പ്രാഥമിക ഘട്ട പദ്ധതി നടപ്പാക്കുക. പദ്ധതി പ്രഖ്യാപനം ഇന്ന് വൈകീട്ട് 4.30 ന് കോഴിക്കോട് ചെറൂട്ടി റോഡിലെ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് നിർവഹിക്കും.

--- പരസ്യം ---

Leave a Comment