--- പരസ്യം ---

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു

By neena

Published on:

Follow Us
--- പരസ്യം ---

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു. ഒരാഴ്ചക്കിടെ 498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ 11 പേർ മരിച്ചു. ജൂലൈയിൽ മാത്രം 1364 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പകർച്ചപ്പനിക്ക് പിന്നാലെ എച്ച് 1എൻ 1 രോഗബാധയും സംസ്ഥാനത്ത് വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ല മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്താനും രോഗബാധ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകി.

2017-18ന് ശേഷം ഇപ്പോഴാണ് എച്ച് 1എൻ 1 രോഗബാധ ഇത്രയധികം വ്യാപിക്കുന്നത്. ഏഴു മാസത്തിനിടെ എച്ച് 1എൻ 1 ബാധിച്ചും സമാനലക്ഷണങ്ങളുമായും 2246 പേർ ചികിത്സ തേടി. അതിൽ 29 പേർക്ക് ജീവഹാനി സംഭവിച്ചു. പ്രതിദിനം 80- 90 രോഗികൾ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. മുതിർന്നവരെക്കാളും കൂടുതൽ കുട്ടികളിൽ രോഗബാധ. ഇവരിൽ രോഗം ഗുരുതരമാകുന്നതും മരിച്ചതും ഗൗരവം വർധിപ്പിക്കുന്നു. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ പകർച്ചപ്പനിപോലെ നാലഞ്ച് ദിവസംകൊണ്ട് ഭേദമാകുമെങ്കിലും ചിലരിൽ അതിഗുരുതരമാകുന്ന അവസ്ഥയാണ് കാണുന്നത്. മിക്കവരെയും രോഗം കഠിനമായി ബാധിക്കുന്നെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

--- പരസ്യം ---

Leave a Comment