--- പരസ്യം ---

കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു

By neena

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു . ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ IND-KL 07-MO 4188 നമ്പർ റാഹത്ത് എന്ന
വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും പെട്ടു കൊയിലാണ്ടി ഹാർബർ തെക്കു പടിഞ്ഞാറ് ഭാഗത്ത് മറിഞ്ഞത്. തോണിയിൽ ഉണ്ടായിരുന്ന അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരെ മറ്റു വഞ്ചിക്കാരുടെ സഹായത്തോടെ കരയ്ക്കെത്തിച്ച് മറ്റൊരു തോണിയിൽ മറിഞ്ഞ തോണിയെ കെട്ടി വലിച്ച് കരയ്ക്ക് എത്തിച്ചു.

ഫിഷറീസ് അസി. ഡയറക്ടർ സുനീർ എന്നിവരുടെ നിർദ്ദേശ പ്രകാരം മറൈയ്ൻ എൻഫോഴ്സ് ASI നൗഫൽ T P ( എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ)റെസ്ക്യൂ ഗാർഡ്മാരായ അഭിഷേക് ,അമർനാഥ് എന്നിവരും സംഭവസ്ഥലത്തു മറൈൻ ബോട്ടിൽ എത്തി റെസ്ക്യൂ പ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. 10.25ന് ഹാർബറിൽ തിരിച്ചെത്തി. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടും മതിയായ സുരക്ഷാ സാമഗ്രഹികൾ ഇല്ലാതെയും മത്സ്യബന്ധനത്തിൽ ഏർപ്പെടരുത് എന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.

--- പരസ്യം ---

Leave a Comment