--- പരസ്യം ---

മഴ വീണ്ടും കനക്കുന്നു; വടക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍; തെക്കും കാലവര്‍ഷം ശക്തം

By neena

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട് കിഴക്കന്‍ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവര്‍ വീടുകളില്‍ കുടുങ്ങി. കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു.

ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതല്‍ മഴ ശക്തമായിരുന്നു. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.

--- പരസ്യം ---

Leave a Comment