--- പരസ്യം ---

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

By neena

Published on:

Follow Us
--- പരസ്യം ---

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിച്ചും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ആലോചിക്കുന്നത്.

ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു

--- പരസ്യം ---

Leave a Comment