കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആദിൻ.വി.പി തൻ്റെ സഞ്ചയികയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാൻ തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് മാതാപിതാക്കളായ വലിയ പറമ്പത്ത് ബാബുവും നിജിഷയും പറഞ്ഞു. ഇന്ന് ടെലിവിഷനിൽ മാതാവ് നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് മുലപ്പാൽ നൽകാൻ ഒരമ്മ തയ്യറായ വാർത്ത കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് ആദിൻ ഇത്തരമൊരു തീരുമാനമെടുത്തത് ഉടൻ തന്നെ കുട്ടി തന്നെ ക്ലാസ് ടീച്ചറായ പ്രജിന ടീച്ചറെ വിവരം അറിയിച്ചു. തൊട്ടടുത്ത ദിവസം തന്നെ തുക പിൻവലിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുഖാന്തിരം നിധിയിലേക്ക് കൈമാറും
വയനാടിനായി സഞ്ചയികാ നിധി പിൻവലിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകി കണ്ണോത്ത് യു.പി സ്കൂളിലെ ആദിൻ.വി.പി
By aneesh Sree
Published on: